Beautiful

ചില വസ്തുക്കൾ കാണുമ്പോൾ നാം അറിയാതെ `ആഹാ..’ എന്ന് പറഞ്ഞു പോകും. കലാവസ്തുക്കൾ കാണുമ്പോഴും പല കാരണങ്ങളാൽ ഈ ഭാവപ്രകടനം ഉണ്ടായേക്കാം. ചിലത് അവയുടെ ഭിമാകാരമായ വലിപ്പം കൊണ്ടായിരിക്കാം. ചിലത് അതിലെ കരകൗശലരീതികളിലെ സങ്കീർണ്ണതകൾ കാരണമായിരിക്കാം. മറ്റ് ചിലത് നാം അസാധാരണമായ ഒരു ആശയം, ഒരു പുതിയ ആശയം പ്രകടിപ്പിക്കപ്പെടുമ്പോൾ ആയിരിക്കാം. സാധാരണയായി അത്ഭുതമോ വിസ്മയമോ തോന്നുന്നവ മനസ്സിൽ മായാതെ നിലനിൽക്കുകയും ചെയ്തേക്കും. സുന്ദരമായവയ്കും ഭയാനകമായവയ്കും ഇങ്ങനെ ഓർമ്മപ്പെടുത്തലുകൾക്ക് ശേഷിയുണ്ട്. കലയുടെ ഒരു പ്രത്യേകമായ സിദ്ധി എന്നതും ഇത്തരം ഓർമ്മപ്പെടുത്തലുകൾക്കുള്ള അവയുടെ ശേഷി കൂടി ആയിരിക്കാം. എന്തു കൊണ്ടാണ് ചില വസ്തുക്കൾ കാണുമ്പോൾ സുന്ദരവും മറ്റ് ചിലത് അനാകർഷവും ആകുന്നത് എന്നത് ഒരു കുഴയ്കുന്ന ചോദ്യം തന്നെയാണ്. 

ഒരു വസ്തുവിന്റെ സൗന്ദര്യം എന്നത് അതിന്റെ ദൃശ്യപരമായ ആകർഷകതയാണ് എന്ന് സാമാന്യമായി പറയാം. ഡിസൈൻ ഉൾപ്പെടെയുള്ള ജീവിതത്തിന്റെ എല്ലാ മേഖലകളിലും സൗന്ദര്യവൽക്കരണത്തിന്റെ അനുരണനങ്ങൾ കാണാം. കാറും വാക്കും മൊബൈൽ ഫോണും എല്ലാം മനുഷ്യൻ തെരഞ്ഞെടൂക്കുന്നതിന് പിന്നിൽ ആകർഷണീയതയും ഒരു പ്രധാന ഘടകമാണെന്ന് കാണാം. ഏത് വസ്തുവിനെക്കുറിച്ചണോ പരാമർശിക്കുന്നത്, അതിന്റെ സഹജമായ ഗുണമാണ് സൗന്ദര്യം എന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. ഇതിന്റെ ഒരു വിപുലീകരണമാണ് സൗന്ദര്യം വസ്തുക്കൾക്ക് മാത്രമല്ല, ആശയങ്ങൾക്കും, ജീവികൾക്കും, വ്യ്ക്തിയ്കും ഒക്കെ ഉണ്ടാകാം. ഇത് സംബന്ധിച്ചുള്ള വ്യാഖ്യാനങ്ങൾ ഒരു വസ്തുവിന്റെ സൗന്ദര്യം വളരെ ആപേക്ഷികമായ ഒന്നാണ് എന്ന നിലയിൽ വന്ന് എത്തി നിൽക്കുന്നു. സൗന്ദര്യവും അതിനൊപ്പം കലയും നിരന്തരവും വ്യത്യസ്ഥവുമായ സംവാദങ്ങൽക്ക് ഇടയായ ഒരു സിദ്ധാന്തമാണ്. 

ഇന്ന് നമ്മൾ സുന്ദരമെന്ന് അനുമാനിക്കുന്ന പല പൗരാണിക നിർമ്മിതികളുടെയും കാലത്ത് സൗന്ദര്യം എന്ന ചിന്ത ഭാഷാപരമോ ആശയപരമോ ആയി രേഖപ്പെടുത്തിയതായി തെളിവുകൾ ഇല്ല. 

പുരാതന ഇൻഡ്യയിൽ ചിത്ര ശില്പ നിർമ്മാണത്തിലെ സൗന്ദര്യമികവിനായി രചിച്ച ഒരു വ്യാകരണഗ്രന്ഥമാണ് വിഷ്ണുധർമ്മോത്തര പുരാണത്തിലെ ചിത്രസൂത്രം. അനിരുദ്ധന്റെ മകനും രാജാവുമായ വജ്രന് മാർക്കണ്ഡേയ മഹർഷി ചിത്രകലയിലെ ശാസ്ത്രം പറഞ്ഞു കൊടുക്കുന്നത് പോലെയാണ് ഇത് രചിക്കപ്പെട്ടിരിക്കുന്നത്. ചിത്രസൂത്രം എങ്ങനെയാണ് ലക്ഷണമൊത്ത ഒരു കലാസൃഷ്ടി ഉണ്ടാകുന്നത് എന്നുള്ള വിജ്ഞാനശേഖരമാണ്. മാർക്കണ്ഡേയ മഹർഷി അവയിലെ ശ്ലോകങ്ങളിൽ മനുഷ്യന്റെ ആകാരത്തിന്റെ ലക്ഷണമൊത്ത അനുപാതങ്ങൾ, അവയുടെ ഭാവങ്ങൾ, വേഷ വർണ്ണനകൾ, ചിത്രമെഴുതാൻ ചുവരുകൾ തയ്യാറാക്കേണ്ട വിധം, ചായങ്ങൾ ഉണ്ടാക്കേണ്ട രീതികൾ എന്നിവ സസൂക്ഷ്മം  വിവരിക്കുന്നു. മനുഷ്യരൂപങ്ങളിൽ സൗന്ദര്യത്തെ സന്നിവേശിപ്പിക്കുന്നതിനുള്ള അനുപാതങ്ങൾ, ആകൃതി എന്നിവ എങ്ങനെയിരിക്കണമെന്നും ചിത്രസൂത്രം വിവരിക്കുന്നു. 

മുഖം ഈ അനുപാതത്തിലായിരിക്കണം; `തലയുടെ ചുറ്റളവ് മുപ്പത്തി രണ്ട് അംഗുലം. നെറ്റിത്തടത്തിന് ഉയരം നാലംഗുലം, നീളം എട്ടംഗുലം, ചെന്നി ഉയരം നാലംഗുലം, വീതി രണ്ടംഗുലം, താടി നാലംഗുലം, ചെവികക്കൾക്ക് നീളം നാലംഗുലം, വീതി രണ്ടംഗുലം, ചെവിയുടെ മദ്ധ്യഭാഗ ഒരംഗുലം. കർണ്ണദ്വാരത്തിൽ നിന്നാരംഭിക്കുന്ന ചെവിത്തട്ടയ്ക് പ്രത്യേക അളവ് ഇല്ല. ചെവിത്തട്ടയ്ക് പാലി എന്നും പറയും. മൂക്കിന്റെ നീളം നാലംഗുലം. നാസാഗ്രം രണ്ടംഗുലം ഉയരവും മൂന്നംഗുലം വീതിയും. നാസപുടങ്ങൽക്ക് ഒരംഗുലം വീതിയും അതിന്റെ ഇരട്ടി നീളവും. മൂക്കിനും ചുണ്ടിനും ഇടയിലെ വ്യാപ്തി അരയംഗുലം. മേൽചുണ്ട് ഒരംഗുലം. വായുടെ നീളം നാലംഗുലം. കീഴ് ചുണ്ട് ഒരംഗുലം. താടിയിലേയ്ക് വ്യാപ്തി രണ്ടംഗുലം. പല്ലുകൾ ഇരുപത്തിനാലും, കൂർച്ച പല്ലുകൾ എട്ടും, ഒരു പല്ലിന്റെ നീളം അരയംഗുലവും ദംഷ്ട്രത്തിന്റേത് ഇതിനേക്കാൽ ഒരംഗുലത്തിന്റെ പന്ത്രണ്ടിൽ ഒരംശം കൂടുതലും ആകുന്നു. കണ്ണുകളുടെ വീതി ഒരംഗുലം, നീളം മൂന്നംഗുലം, ക്രഷ്ണമണി കണ്ണിന്റെ മൂന്നിൽ ഒരു ഭാഗം വലിപ്പമുള്ളതും മധ്യഭാഗം അഞ്ചിലൊന്നും ആയിരിക്കണം. പുരികങ്ങൽക്ക് അരയംഗുലം വീതിയും മൂനംഗുലം നീളവും. രൺറ്റ് പുരികങ്ങൾ തമ്മിലുള്ള അന്തരം ഒരംഗുലം. കണ്മുനയിൽ നിന്നു കർണപുടങ്ങളിലേയ്കുള്ള ദൂരം നാലംഗുലം. കഴുത്തിന്റെ അടിഭാഗം പത്തംഗുലവും, ചുറ്റളവ് ഇരുപത്തൊന്ന് അംഗുലവും.’

കലാകാരന്മാരെല്ലാം ഈ പൊതു തത്വത്തിൽ നിന്നു വേണം സൃഷ്ടികൾ ചെയ്യേണ്ടത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ വ്യാകരണം കൃത്യമായി അനുശാസിക്കുന്ന വിധമാണെങ്കിൽ മാത്രമേ അത് ശ്രേഷഠമായ ഒന്നായി ഒരു പക്ഷേ അംഗീകരിക്കുകയുള്ളു എന്നും കരുതാം. മാത്രവുമല്ല, ഇത് തെറ്റിക്കുന്നത് വിനാശകരം കൂടിയാണ്. `ആനുപാതികവും ലക്ഷണയുക്തവുമല്ലാത്ത രൂപങ്ങളിലേയ്ക് ദേവതകളെ ആവാഹിക്കുവാൻ പൂജ്യ ബ്രാഹ്മണർക്ക് പോലും സാധ്യമാവുകയില്ല. മറിച്ച് അത്തരം രൂപങ്ങളിൽ ഭൂത പ്രേത പിശാചാദികൾ അധിവസിക്കും… അതുകൊണ്ട് ആനുപാതികമല്ലാത്ത രൂപങ്ങളെ തീർച്ചയായും വർജ്ജിക്കുക. ലക്ഷ്ണയുക്തമായ ചിത്രം എപ്പോഴും എല്ലാവരാലും പ്രശംസിക്കപ്പെടുന്നു. അവ ദീർഘായുസ്സും യശസ്സും ധനധാന്യ അഭിവൃദ്ധിയും പ്രദാനം ചെയ്യുന്നു. ലക്ഷണയുക്തമല്ലാത്തവയാകട്ടെ ധനധാന്യ നാശവും വരുത്തും.’ കലാസൃഷ്ടിയുടെ ഒരു അളവുകോലായി ഇത്തരം ഘടനകളെക്കൂടി ആശ്രയിച്ചിരിക്കണം. ചിത്ര-ശില്പരചന ആസ്വാദ്യമാകുന്നതെങ്ങനെയെന്നുള്ള അന്വേഷണമായിരിക്കാം ചിത്രസൂത്രം പോലുള്ള വ്യകരണങ്ങൾ ഉണ്ടാക്കുന്നതിന് കാരണം. വ്യാകരണം അച്ചട്ടായി അനുസരിക്കുന്നത് നല്ല ശില്പം. വ്യാകരണം തെറ്റിയത് മോശം. അതോടെ ആസ്വാദകന് ഉണ്ടാകുന്ന സംശയങ്ങൾക്ക് ഉത്തരം ഉണ്ടാകുന്നു.

സൗന്ദര്യത്തിന് സമാനമായ ഒരു പരാമർശം കാണാവുന്നത് Edphu temple catalogue കളിലാണ്. Instructions for wall decoration.എന്നാൽഈനിർദ്ദേശങ്ങൾനഷ്ടപ്പെട്ടിരുന്നു. ഈജിപ്ത്പോലുള്ളപൗരാണികസംസ്കൃതികളിലെപലനിർമ്മിതികളിലുംക്ഷേത്രഗണിതപരമായഅളവുകൾകൃത്യമായിഉപയോഗിച്ചിട്ടുണ്ടാവണംഎന്ന്അവകാണുമ്പോൾഊഹിക്കാവുന്നതാണ്മധ്യകാലഘട്ടത്തിൽസൗന്ദര്യംമതപരമായതത്വങ്ങളുടെഭാഗമായാണ്വിലയിരുത്തപ്പെട്ടത്. കാരണംസൗന്ദര്യംദൈവത്തിന്റെസ്വത്വമായികരുതപ്പെട്ടു. പ്ലേറ്റോആശയംഏറ്റവുംഉദാത്തവുംസുന്ദരവും. അരിസ്റ്റോട്ടിൽനന്മയുംസൗന്ദര്യവുംVirtue aims at the beautiful/ ഇൻഡ്യൻആത്മീയത/ പ്ലേറ്റോസൗന്ദര്യത്തെആശയപരമായഒന്നായാണ്കാണുന്നത്. അതിന്മുൻപ്തന്നെഗണിതത്തിൽഅടിസ്താനപ്പെടുത്തുന്നപൈതഗോറിയൻസങ്കലപ്പങ്ങൾഉണ്ടായിരുന്നുഗോൾഡൻറേഷ്യോ. അനുപാതവുംസിമട്രിയുംഇവയുടെപ്രധാനഘടകങ്ങൾആയിരുന്നു. എല്ലാഅംശങ്ങളുടെയുംസന്തുലിതമായഅവസ്ഥയാണ്സൗന്ദര്യത്തിന്റെഅടിസ്ഥാനമെന്ന്പിനീടുനവോത്ഥാനകാലത്ത്പൈതഗോറസിനെഅനുസ്മരിച്ചുകൊണ്ട്വിശദീകരിക്കപ്പെട്ടു. സമാനമായിനവോത്ഥാനകാലത്ത്യൂറോപ്പിൽനിർമ്മിക്കപ്പെടപുരുഷസ്ത്രീരൂപങ്ങൾസൗന്ദര്യത്തിന്റെതികഞ്ഞഭാവമായിപൊതുവിൽഅംഗീകരിക്കപ്പെടിരുന്നു.ഇരുപതാംനൂറ്റാണ്ടിൽ 1928 ൽഅമേരിക്കൻ ഗണിതശാസ്ത്രകാരൻ George David Birkhoff ഒരു ഫോർമുല തന്നെ കണ്ടെത്തുവാൻ പരിശ്രമിച്ചു. aesthetic value = amount of order divided by the complexity of the product.

സൗന്ദര്യം വസ്തുനിഷ്ടമായ വസ്തുവിന്റെ ആന്തരികമായ ഘടകമാണ് എന്നും അത് പ്രേക്ഷകന്റെ വീക്ഷണത്തിന്റെ ഭാഗമായ വ്യക്തിധിഷ്ടിതമായ ഒന്നാണെന്നും രണ്ട് സിദ്ധാന്തങ്ങളുണ്ട്.

വ്യ്ത്യസ്ത വീക്ഷണത്തിനും പൗരാതനമായ വേരുകളുണ്ട്. Epicurus (342/1 – 270/1) അങ്ങനെ വ്യത്യസ്തമായ ഒന്നാണ്. ഒരാൾ സുന്ദരമായത് കാണുമ്പോൾ ഒരു അനുഭൂതിയും സന്നിവേശിപ്പിക്കപ്പെടുന്നു.(Greek hedone) പിന്നീട് വിട്രൂവിയസ് പ്രായോഗികമായി സനുന്ദര്യാനുഭൂതി നിർമ്മിക്കുന്നതിനായി സിദ്ധാന്തങ്ങൾ നിർമ്മിച്ചു. പ്ലേറ്റോയുറ്റെ വസ്തുവിൽ അധിഷ്ഠിതമായ സൗന്ദര്യത്തെയും പ്രേക്ഷകനിൽ ഉണ്ടാകുന്ന വ്യക്ത്യധിഷ്ഠിതമായ അനുഭവത്തെയും വിട്രുവിയസ് സമൻവയിപ്പിക്കുവാനാണ് ശ്രമിച്ചത്. Philibert de l’Orme (about 1510-1570) അനുപാതങ്ങളിൽ വിശ്വസിക്കുന്നില്ല. Claude Perrault (1613-88) സൗന്ദര്യം എന്നത് absolute ആയ ഒന്നായി അംഗീകരിക്കുന്നില്ല. അതേ സമയം പരിശീലനത്തിലൂറ്റെ സൗന്ദര്യാസ്വാദന്മ് സ്വായത്താമാക്കാമെന്ന് കണ്ടെത്തുന്നു. Baumgarten എന്തുകൊണ്ട് സുന്ദർമായവയിൽ ആനന്ദിക്കുന്നുവെന്നും കലാവാതുക്കളെ ആസ്വദിക്കുന്നത് എന്തുകൊണ്ടാണെന്നും അൻവേഷിക്കുന്നു. കുരെക്കൂടി വ്യ്കതമായ ഒരു സിദ്ധാന്തം Immanuel Kant (1724-1804), ന്റേതാണ്. Epicurus നെ പിൻ തുടർന്ന് കൊണ്ട് “beauty is something that pleases everyone regardless of their opinions” … “A pleasing object is beautiful.” എന്ന് വിശദീകരിച്ചു.  J.S. Sirén’s (Finnish professor on architecture, 1889 – 1961) വ്യക്തമായ ബിംബങ്ങൾ (contrast) കണ്ണുകളെ ആനന്ദിപ്പിക്കുന്നുവെന്ന് വിശദീകരിച്ചു. പാറ്റേണുകൾക്കുള്ള സ്വാധീനമാണ് പിന്നീട് മനസിലാക്കപ്പെട്ട പ്രധാനപ്പെട്ട വസ്തുത . ആധുനികമായ പല ആശയങ്ങളും സൗന്ദര്യാനുഭൂതിയെ ക്കുറിച്ച് ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. 

കലാസ്വാദനം എന്നത് ഒരു സിദ്ധാന്തത്തിലൂടെ കണിശമായി നിർവചിക്കുക അസാധ്യമായിരിക്കും. മനുഷ്യന്റെ വികാസം പ്രകൃതി നിർദ്ധാരണത്തിലൂടെയാണെന്ന (natural selection) ശാസ്ത്രവീക്ഷണം അതുവരെ ഉണ്ടായിരുന്ന എല്ലാ തത്വ ശാസ്ത്രങ്ങളേയും പരിഷ്കരിക്കുന്നു. മനുഷ്യന്റെ ശാരീരികമായ ഘടകങ്ങൾക്ക് മാത്രമല്ല, മാനസികമായ ഉരുത്തിരിയലുകൾക്കും അതിജീവനവുമായി ഒരു കാരണം ഉണ്ടാകാതിരിക്കാനിടയില്ല, ഈ സിദ്ധാന്തം അംഗീകരിക്കുകയാനെങ്കിൽ. മനുഷ്യന്റെ കലാഭിരുചികളും ഭിന്നമായിരിക്കാൻ ഇടയില്ല. (വ്യത്യസ്ത അഭിപ്രായം Steven J Gould).

ഡെനിസ് ഡട്ടൺ (Denis Dutton) എന്ന അമേരിക്കൻ ചിന്തകന്റെ `Art Instinct’ എന്ന പുസ്തകത്തിൽ ഇത് വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. സാംസ്കാരികമായ ആപേക്ഷികതാവാദത്തെ കണിശമായ ശാസ്ത്രവീക്ഷണത്താൽ ഖണ്ഡിക്കുന്നുണ്ട് ഈ പുസ്തകം പല ഇടങ്ങളിലും. മനുഷ്യനോട് ജനിതകപരമായി ഏറ്റവും സാമ്യമുള്ള ചിമ്പൻസികൾ ഒരു കടലാസും ബ്രഷും കൊടുത്താൽ ഇടതടവില്ലാതെ വരച്ചു കൊണ്ടേയിരുന്നേയ്കാം, പരിശീലിപ്പിക്കുകയാണെങ്കിൽ. പക്ഷേ, വര അവസാനിക്കണമെങ്കിൽ കടലാസ് തന്നെ എടുത്തു മാറ്റേണ്ടി വന്നേയ്കാം. അതായത്, വരയ്കുന്നതിന് ഒരു ലക്ഷ്യമോ, പ്രത്യേകിച്ച് താല്പര്യങ്ങളോ ഇല്ലെന്ന് അർത്ഥം. മനുഷ്യൻ പക്ഷേ അങ്ങനെയല്ല. കലയും അതിന്റെ ആസ്വാദനവും മനുഷ്യവംശത്തിൽ കാണപ്പെടുന്ന ഒരു സവിശേഷ സിദ്ധിയാണ്. അത് ഭൂമിയിലെ എല്ലാ പ്രദേശങ്ങളിലും, പ്രാക്തനവും ആധുനികവും ഉൾപ്പെടെ, എല്ലാ സമൂഹങ്ങളിലും സാർവത്രികവുമാണ്. തീരെ ചെറിയ കുട്ടികൾ പോലും ചിത്രരചനയിൽ സ്വാഭാവികമായി അഭിരമിക്കാറുണ്ട്. അതിനാൽ സൗന്ദര്യബോധം എന്നത് പരിശീലിച്ചെടുക്കുന്നതായിരിക്കില്ല, പകരം ആദിമമനുഷ്യനിൽ നിന്നും ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നായിരിക്കണം എന്ന് കരുതപ്പെടുന്നു.

പരിണാമപരമായ ഓർമ്മകൾ മനുഷ്യന്റെ സൗന്ദര്യ സങ്കൽപ്പത്തെ സ്വധീനിക്കുന്നു. ഇതിന് ഉദാഹരണമായി ഡെനിസ് ഡട്ടൺ ചൂണ്ടിക്കാട്ടുന്നതിൽ ഒന്ന് പ്രത്യേകതരം പ്രകൃതിദൃശ്യങ്ങളോടുള്ള മനുഷ്യന്റെ താല്പര്യമാണ്. ഏതെങ്കിലും ഒരു പ്രകൃതിദൃശ്യം എന്നതിലുപരി വിശാലമായ പുൽപ്പരപ്പുകൾ, അവിടെ ഒറ്റപ്പെട്ട ഒരു വൃക്ഷം. ദൂരെ ഒരു ജലാശയം എന്നീ ഘടകങ്ങൾ സംയോജിക്കുന്ന ചിത്രങ്ങൾക്കാണ് ഇന്നും മനുഷ്യർക്ക് കൂടുതൽ താല്പര്യമുള്ളത്. പല പഠനങ്ങളും ഇത് ശരിവയ്ക്കുന്ന വിവിധങ്ങളായ സംസ്കൃതികളിലും സുസ്ഥിരമായ ഫലങ്ങൾ നൽകിയിട്ടുണ്ട്. Orians and Heerwagen എന്നിവരുടെ ഒരു പഠനത്തിൽ മുതിർന്ന കുട്ടികൾക്കും മുതിർന്നവർക്കും കുറെ പ്രകൃതി ദൃശ്യങ്ങളുടെ ഫോട്ടോഗ്രാഫുകൾ നൽകുകയായിരുന്നു. (scenes included tropical, deciduous, and coniferous forests, desert, and East African savanna). ഇക്കൂട്ടത്തിലുള്ളവർക്ക് ഏതെങ്കിലും ഒരു പ്രത്യേക ദൃശ്യത്തോട് പ്രത്യേകമായ താല്പര്യം ഉള്ളതായി കണ്ടെത്തുവാൻ കഴിഞ്ഞില്ല. അതേ സമയം കുറെക്കൂടി ചെറിയ പ്രായത്തിലുള്ള കുട്ടികളാകട്ടെ കിഴക്കേ ആഫ്രിക്കയിലെ പുൽ മേടുകളോട് താല്പര്യം വച്ച് പുലർത്തുന്നു. ഇത്തരം ദൃശ്യങ്ങൾ മുൻപ് കണ്ടിട്ടില്ലാത്തവരിൽ പോലും ഇത് പ്രകടമായിരുന്നു. `Pleistocene’ കാലഘട്ടത്തിൽ മനുഷ്യ പൂർവികർ ജീവിച്ചിരുന്ന ആഫ്രിക്കൻ പുൽമേടുകളുമായി സമാനതകളുള്ള ഘടകങ്ങൾ ആണിവ. മനുഷ്യവംശത്തിന്റെ വേർതിരിയലും അതിജീവനവും ഇവിടെയാണ് പരീക്ഷിക്കപ്പെട്ടത്. Predator കളായ മൃഗങ്ങളിൽ നിന്ന് ആശ്വാസത്തോടെ രക്ഷപ്പെടാനായി ഒറ്റപ്പെട്ട മരങ്ങളേയും, അത്ര സുലഭവുമല്ലാതിരുന്ന ജലാശയങ്ങളേയും തേടി ആദിമമനുഷ്യൻ അലഞ്ഞിരിക്കണം. മരങ്ങൾ എളുപ്പത്തിൽ മനുഷ്യന് കയറാൻ പാകത്തിലുള്ള താഴ്ന്ന ചില്ലകളുള്ളവ ആയിരിക്കും. അവ കണ്ടെത്തുന്നതിലൂടെയാണ് അതിജീവനം സാധ്യമായിരുന്നത്. മനുഷ്യ പൂർവികരുടെ ഏറ്റവും അധികം കാലം കടന്നുപോയത് ഈ ചുറ്റുപാടുകളിലൂടെ ആയിരുന്നു. സ്വാഭാവികമായും അത് ജനിതക അനുകൂലനമായി (Trait) സ്വീകരിക്കപ്പെടുന്നു. അത്തരം ദൃശ്യങ്ങൾ കാണുമ്പോൾ അബോധമായ ആനന്ദം പിൻ തലമുറകളിൽ ഉല്പാദിപ്പിക്കുമെന്നത് അതിനാൽ യുക്തിസഹവും. ഈ നിരീക്ഷണങ്ങൾക്ക് കൂടുതൽ അംഗീകാരം ഉണ്ടാകുന്നത് Vitaly Komar and Alexander Melamine എന്നി രണ്ട് റഷ്യൻ കലാകാരന്മാരുടെ കൂടി പരീക്ഷണത്തെ തുടർന്നാണ്. Europe, Asia, Africa, and the Americas എന്നിവിടങ്ങളിൽ നിന്നുള്ള പത്ത് രാജ്യങ്ങളിലാണ് പരീക്ഷണം പൂർത്തിയാക്കിയത്. ചിത്രങ്ങളിലെ ബിംബങ്ങളെക്കുറിച്ച് വളരെ സമാനമായ പ്രതികരണങ്ങളാണ് എല്ലായിടങ്ങളിൽ നിന്നും ലഭിച്ചത്. ജലാശയവും കുറ്റിച്ചെടികളും മരങ്ങളും മനുഷ്യരും ( പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും)  മൃഗങ്ങളുടെയും സാന്നിധ്യവുമുള്ള റിയലിസ്റ്റിക് ചിത്രങ്ങൾക്ക് സ്വീകാര്യത കൂടുതലായി കാണപ്പെട്ടു. ആഫ്രിക്കൻ സാവന്നയിലെ ഓർമ്മകൾ പ്രേക്ഷകരിൽ മാത്രമല്ല കലാകാരന്റെ മനസ്സിലും പെട്ടെന്ന് ഇടം നേടുന്നുണ്ട്.   

രാജൻ എം കൃഷ്ണൻ /- plant of sustenance/ 20I0? acrylic on canvas.

കലാപരാമായ അഭിമുഖ്യത്തിന്റെ പന്ത്രണ്ട് സാർവത്രികമായ വിശേഷകങ്ങൾ ഡെനിസ് ഡട്ടൺ അവതരിപ്പിക്കുന്നുണ്ട്. ഇതിൽ ആദ്യത്തേത്, കലാവസ്തു പ്രത്യക്ഷമായ ആനന്ദാനുഭവം (the direct sense of pleasure a work of art provides) നൽകുന്നു എന്നതാണ്. എല്ലാ കലാവസ്തുക്കളും സത്വരവും സ്വതന്ത്രവുമായ രസാനുഭൂതിയുടെ ഉറവിടം ആണ്. വസ്തുവിന്റെ ഭൗതികമായ പ്രയോജനം ഇവിടെ ബാധകമല്ല. ഒരു പക്ഷേ, നമുക്ക് മനസ്സിലാകാത്തതോ താലപര്യമില്ലാത്തവയ്കോ പോലും ആനന്ദാനുഭവം നൽകാൻ കഴിഞ്ഞേയ്കാം. കാന്റിന്റെ അബിപ്രായത്തിന് സമമാണ് ഇത്.

ആനന്ദദായകമായവ ഉണ്ട് എങ്കിൽ, ആനന്ദദായകം അല്ലാത്തവയും ഉണ്ടായിരിക്കണം. ഏതായിരിക്കും അങ്ങനെയുള്ളത് എന്ന ചോദ്യവും സ്വാഭാവികം. പ്രകൃതിയിലേയ്ക് നോക്കിയാൽ തന്നെ ഈ ഏറ്റക്കുറച്ചിൽ കണ്ടെത്താം. താറാവുകുഞ്ഞുങ്ങൾ മനോഹരവും തത്തയുടെ കുഞ്ഞുങ്ങൾ വിരൂപവും ആയി പൊതുവെ മനസ്സിലാക്കപ്പെടുന്നു. രോമമില്ലാത്ത പൂച്ച രോമമുള്ളവയെ അപേക്ഷിച്ച് വിരൂപമാണ്.  ഇത് സംബന്ധിച്ച് ഒരു കുറിപ്പ് August 9, 2010 ൽ ന്യൂ യോർക്ക് ടൈസ് പ്രസിദ്ധീകരിച്ചിരുന്നു.(Natalie Angier/ Star-nosed mole (Condylura cristata)/

ഇതര ജീവികൾ വിട്ട് മനുഷ്യനിലേയ്ക് വന്നാലും ഈ അറപ്പ് നമുക്ക് കാണാവുന്നതാണ്. ചില വ്യക്തികൾക്ക് കൂടുതൽ സൗന്ദര്യം ഉള്ളതായി കരുതപ്പെടുന്നു. ചില മുഖങ്ങൾ നമുക്ക് കൂടുതൽ ആകർഷകമാണ്. ചിലവ വിരൂപമോ അനാകർഷകമോ ആയി സ്വീകരിക്കപ്പെടുന്നു. ഇതിൽ വ്യക്തിധിഷ്ഠിത്മായ ഏറ്റക്കുറച്ചിലുകളോ വിഭിന്ന സ്വീകാര്യതയോ ഉണ്ടെങ്കിൽ പോലും ചില പൊതുസമ്മതം ചിലവയിൽ ഉണ്ടാകാറുണ്ട്. പരിണാമപരമായി എന്തുകൊണ്ടാണ് അനാകർഷമായവ ഒഴിവാക്കപ്പെടാത്തത് എന്ന് ചോദ്യം ഇവിടെ പ്രസക്തമാണ്. (why evolution expel ugly).

ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനിക്കപ്പെട്ട കലാവസ്തുവിനെ തെരഞ്ഞെടുക്കുന്നതിന് 2004 ൽ ഒരു സർവെ നടത്തുകയുണ്ടായി. ബ്രിട്ടണിലെ 500 പ്രധാന ചിത്രകാരന്മാർ, നിരൂപകർ, ക്യൂറേറ്റർമാർ എന്നിവരിൽ നിന്നുമാണ് അഭിപ്രായ ശേഖരണത്തിൽ 64 ശതമാനം പേരും മാർസൽ ദുഷാമിന്റെ (Marcel Dushamp) `ഫൗണ്ടൻ’ എന്ന കലാവസ്തുവാണ് തെരഞ്ഞെടുത്തത്. ഡെനിസ് ഡട്ടൺ അവതരിപ്പിക്കുന്ന സൗന്ദര്യരൂപം ഉൾപ്പെടെയുള്ള പല ഘടകങ്ങളും നിഷേധിക്കുന്ന ഒന്നാണ് പക്ഷേ ഇത്. `ഫൗണ്ടനിൽ’ വൈകാരികാനുഭൂതിയും വൈദഗ്ദ്ധ്യവും സൗന്ദര്യവും അഭാവമാണെങ്കിലും അതിന്റെ സ്വാധീനം കണക്കിലെടുത്ത് കലാവസ്തുവായിത്തന്നെയാണ് ഡട്ടണും പരിഗണിക്കുവാൻ നിർബന്ധിതനാകുന്നുണ്ട്. 

1917 ൽ സൊസൈറ്റി ഓഫ് ഇൻഡിപെന്റ് ആർട്ടിസ്റ്റ്സ് എന്ന സംഘത്തിന്റെ വാർഷിക പ്രദർശനത്തിൽ ഒരു വിചിത്രമായ എൻട്രി ഉണ്ടായിരുന്നു. ആർ. മുട്ട് എന്ന ആർക്കും പരിചയമില്ലാത്ത കലാകാരൻ ഒരു കടയിൽ നിന്നും വാങ്ങിയ `യൂറിനൽ’ ആണ് തന്റെ കലാസൃഷ്ടിയായി അയച്ചിരിക്കുന്നത്. `ഫൗണ്ടൻ’ എന്ന പേരിൽ. ജൂറി ഇതിന് പ്രദർശനാനുമതി നൽകിയില്ല. ഇതേത്തുടർന്ന് പ്രസിഡന്റായിരുന്ന മാർസൽ ദുഷാം രാജിവയ്കുകയും ഫൗണ്ടൻ ഒരു കലാസൃഷ്ടി അല്ലാതാകുന്നതെങ്ങനെയെന്ന് ചോദ്യം ചെയ്യുകയും ചെയ്തു. കടയിൽ നിന്നും വാങ്ങുന്നത് കലാകാരന്റെ സൃഷ്ടിയല്ലെന്നാണ് ജൂറി വാദിച്ചത്. ഇതിൽ ഒരു രസകരമായിട്ടുള്ളത്, ആർ മുട്ട് എന്ന വ്യാജ നാമത്തിൽ യൂറിനൽ സമർപ്പിച്ചത് യഥാർത്ഥത്തിൽ ദുഷാം തന്നെ ആയിരുന്നു എന്നതാണ്. യൂറിനൽ ആയി ഇത് ഉപയോഗിക്കുന്നു എന്ന് അറിഞ്ഞുകൂടാത്തവരുണ്ടെങ്കിൽ കാഴ്ചയിൽ വളരെ മനോഹരമായ രൂപമാണ് ഇത്. അതിന്റെ ആകാരം മാത്രമല്ല, മിനുസതയും അതിലെ പുള്ളികളും സുന്ദരമായിത്തന്നെ തോന്നിയേക്കാം. വികലമെന്നോ ആകർഷകമല്ലെന്നോ ഇതിനെക്കുറിച്ച് ആ നിലയിൽ പറയാനും ആവില്ല. പിന്നെ എന്തുകൊണ്ടാണ് ഇത് ഒരു സൗന്ദര്യവസ്തു ആകാതിരിക്കുന്നത്? കലാസൗന്ദര്യത്തെക്കുറിച്ചുള്ള അതുവരെയുള്ള വീക്ഷണങ്ങളെ ഫൗണ്ടൻ ചോദ്യം ചെയ്യുന്നു. ഏതൊരു വസ്തുവിനും അതിന്റേതായ ഒരു സൗന്ദര്യം ഉണ്ടാകാം എന്ന പുതിയ സന്ദേശമാണ് ഇതിൽ. ഒപ്പം എന്താണ് കല എന്ന ചോദ്യവും ഈ കലാ നിഷേധത്തിലൂടെ (Dadaism) ദുഷാം ആവർത്തിക്കുന്നു. എന്താണ് കല, ആരാണ് കലാകാരൻ എന്നീ അടിസ്ഥാന ചോദ്യങ്ങളെ മുൻ നിർത്തി കലാചരിത്രത്തിലെ വിപ്ലവാത്മകമായ ഒരു അദ്ധ്യായമാണ് ഫൗണ്ടനിലൂടെ ദുഷാം തുറന്നിടുന്നത്. പിൽക്കാലത്തുണ്ടായ ഉത്ത്രാധുനികമായ കലാവൈവിധ്യങ്ങൾക്ക് ഫൗണ്ടൻ ഏറ്റവും പ്രധാന പ്രചോദനമായിത്തീർന്നു. ഒരു സ്ഥൽത്ത് നിന്നു ഗ്യാലറിയിൽ എത്തുമ്പോൾ അതിന്റെ സ്വഭാവം നഷ്ടപ്പെടുകയും പുതിയ ഒരു മൂല്യം ആർജ്ജിക്കുകയും ചെയ്യുന്നു.

കലാകാരൻ സ്വന്തമായി നിർമ്മിച്ചതല്ല എന്നതിനൊപ്പം, സൗന്ദര്യത്തിന്റെ എതിർധ്രുവമായ അറപ്പാണ് ഇതിന്റെ കലാമൂല്യത്തെ നിഷേധിക്കുന്നതിൽ മറ്റൊരു കാരണം ആകുന്നത്. സൗന്ദര്യം മാത്രമല്ല, ചില തരം അറപ്പുകളും പരിണാമപരമായി നിക്ഷേപിക്കപ്പെട്ട ഒരു ബാധ്യത തന്നെയാണ്. അറപ്പ് ഉളവാക്കുന്നവ ഒഴിവാക്കുന്നതിലൂടെ മനുഷ്യന്റെ അതിജീവനസാധ്യത വർദ്ധിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ മനുഷ്യന് അപായങ്ങളോ തടസ്സമോ സൃഷ്ടിക്കുന്നവയുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിന് വേണ്ടി അറപ്പ് അബോധമായി ഇടപെടുന്നു. അഴുകിയ വസ്തുക്കളുടെയോ ശവശരീരഭാഗങ്ങളുടെയോ കാഴചയും ഗന്ധവും, അഴുക്കുകൾ, രോഗ വാഹികളായ വിവിധ തരം പ്രാണികൾ, വിരകൾ, ശരീരവിസർജ്ജ്യങ്ങളായ മലം, മൂത്രം, ഛർദ്ദി, മൂക്കള, പഴുപ്പ്, ഉമിനീർ, രക്തം തുടങ്ങിയവയെല്ലാം പ്രത്യേക ആലോചനകൂടാതെ മനുഷ്യവംശം ഒഴിവാക്കുന്നു. കാരണം ഇവ അനാരോഗ്യവും രോഗങ്ങളും ക്ഷണിച്ചുവരുത്തുന്ന സന്ദർഭങ്ങളാണ്. ഇവിടെയാണ് ദുഷാമിന്റെ യൂറിനലിന്റെ അറപ്പ്, സൗന്ദര്യത്തിന്റെ ലക്ഷണമൊത്ത ഒന്നായി പരിഗണിക്കപ്പെടാതിരിക്കുന്നതിലും നിർണ്ണായകമാകുന്നത്. കാഴ്ചയ്ക് എത്ര മോടിയും മിനുക്കും നിറവും ചേർത്താലും യൂറിനൽ, മനുഷ്യൻ അതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട സഹജമായ ഓർമ്മകളാൽ നിരസിക്കപ്പെടും. അതേ സമയം പല അറപ്പുകളും നിർബന്ധിതമായ സാഹചര്യങ്ങളാലും പരിശീലനത്താലും ഒരു പക്ഷേ മാറ്റിയെടുക്കുവാൻ സാധിക്കുന്നവയും ആയിരിക്കാം. അതിൽ കലാപ്രവർത്തനങ്ങൾക്കും വലിയ സ്വാധീനമുണ്ട്. ശാസ്ത്രീയ വിശകലനം കൂടുതൽ സമയം ആവശ്യപ്പെടുന്ന ഒന്നാണ്. കല കുറെക്കൂടി വേഗത്തിലും ജിജ്ഞാസപരവുമായി പ്രവർത്തിക്കുന്നു. അതേ സമയം പരീക്ഷിച്ച് ഉറപ്പിക്കാവുന്ന ഒന്നല്ല താനും. നിലവിലുള്ള അല്ലെങ്കിൽ ബോധ്യമുള്ള ആശയങ്ങളെ സർഗ്ഗത്മകത പുനർവ്യാഖ്യാനം ചെയ്യുന്നു.

അജിത് കുമാർ ജി

Blogs